തിരുവോണം ഒരു ഓർമ്മ

തിരുവോണം ഒരു ഓർമ്മ:

അലാറം അടിക്കുന്നത് കേട്ടാണ് അവൾ കണ്ണ് തുറന്നത്, അലാറം സ്നൂസ് ചെയ്ത് അവൾ പിന്നെയും പുതപ്പിനടിയിലേക്കു വലിഞ്ഞു. മഞ്ഞുള്ള ഈ സ്റ്റംബർ മാസത്തിൽ തന്റെ തലോണയും കെട്ടിപിടിച് ഉറങ്ങാൻ അവൾ ആഗ്രഹിച്ചതിൽ തെറ്റു പറയാൻ ആകില്ല. അലാറം പിന്നെയും ചിലച്ചപ്പോൾ അവൾ എഴുനേറ്റു.

കണ്ണ് തുറന്നതും കണ്ടത് ചുമരിലെ കലണ്ടർ ആണ്. ഇന്ന് സ്റ്റംബർ 14 തിരുവോണം. പതിവുപോലെ അവൾ പ്രഭാതകൃതങ്ങൾ കഴിഞ് കുളിച് ഓഫീസിലേയ്ക്ക് പോകാൻ തയാറായി. ഷെൽഫിൽ നിന്ന് അവൾക്ക്പ്രിയപ്പെട്ട സെറ്റുസാരിയാണ് ഇന്നവൾ ഉടുത്തത്. കല്യാണിയമ്മ പതിവുപോലെ ദോശയും ചട്ണിയും വിളമ്പി. കല്യാണിയമ്മയുടെ നാട് തമിഴ്നാട്ടിലെ അമ്പത്തൂർ ആണ്. ഫ്ലാറ്റിന്റെ ഓണർ എനിക്കൊരു സഹായത്തിനു വേണ്ടി നിർത്തിയതാണ് കല്യാണിയമ്മയെ.


ദോശ കഴിച്ചു ഇറങ്ങി ലിഫ്റ്റിൽ കയറിയപ്പോൾ ഞാൻ കണ്ടത് മനം കവരുന്ന കാഴ്ചയായിരുന്നു.സെറ്റുസാരിയും മുല്ലപ്പൂക്കളും അണിഞ്ഞ കർണാടകം പെൺകുട്ടികൾ. എന്ത് രസമാണ് ആ കാഴ്ച. അവരുടെ സംസാരത്തുന്നു ഓഫീസിലെ ഓണം ഫങ്ക്ഷന് വേണ്ടിയാണെന്ന് മനസിലായി. ലിഫ്റ്റിൽ നിന്ന് ഇറങ്ങി കാറിലേക്ക് കയറുമ്പോഴാണ് അമ്മയുടെ കാൾ.എല്ലാ സങ്കടങ്ങളും മറച് സന്തോഷത്തോടെ അമ്മയ്ക്ക് “ഹാപ്പി ഓണം” വിഷ് ചെയ്തു.ഓണത്തിന് ഗ്രാന്റ് ഫങ്ക്ഷൻ ഓഫീസിൽ ഉണ്ടെന്നും ഓണസദ്യ കഴിക്കുമെന്നും അമ്മയോട് പറഞ് കാൾ കട്ട് ചെയ്തു. കാര് ഓടിച് ഓഫീസിലേക്കു പോകുമ്പോഴും FM ൽ ഓണപ്പാട്ടുകളും ഓണവിശേഷങ്ങളും കേൾക്കാമായിരുന്നു.


ഓഫീസ് ഇന്ന് വ്യത്യാസമായി പൂക്കൾ കൊണ്ടും ബലൂണുകൾ കൊണ്ടും അലഖരിച്ചിരുന്നു. സെറ്റ്സാരിയും, ഷർട്ടും മുണ്ടും ആയിരുന്നു എല്ലാവരുടെയും വേഷം. അടുത്ത ചടഞ് അത്തക്കളം ഇടലായിരുന്നു. ഞങ്ങൾ കുറച്ചു പേര് കൂടി മാർക്കറ്റിൽ നിന്ന് തീവില കൊടുത്തു വാങ്ങിച്ച പൂക്കൾ ഉതിർത് അതിമനോഹരമായ പൂക്കളമൊരുക്കി. പൂക്കളം ഇട്ടു കഴിഞ്ഞതും എല്ലാവരും ഒത്തു കൂടി സെൽഫി മേള തുടങ്ങി. പൂക്കൾ ഉതിർക്കാൻ പോലും സഹായിക്കാത്ത പലരും പൂവിടുന്നതായി കാണിച് ഫോട്ടോകൾ എടുത്തുകൂട്ടുന്നത് ഒരു കൗതുകത്തോടെ ഞാൻ കണ്ട് നിന്നു. ഫോട്ടോ എടുക്കലിന് ശേഷം എല്ലാവരും അവരവരുടെ ജോലികളിലേക്ക് തിരിഞ്ഞു.


ഉച്ചക്ക് ക്യാന്റീനിൽ പതിവിൽ നിന്ന് വ്യത്യസ്തമായി രണ്ടു മൂന്ന് കറികൾ അതികം ഉണ്ടായിരുന്നു. നാട്ടിലെ തൂശനിലയിൽ വിളമ്പുന്ന ചുടുചോറു ഒരു ഓർമ്മയായി മാത്രം അവസാനിച്ചു. അമ്മയുടെ കൈപ്പുണ്യവും സ്നേഹത്തിൽ വിളമ്പുന്ന കറികളും അനിയത്തിയുടെ പുഞ്ചിരിയും അച്ഛന്റെ വാത്സല്യവും അന്ന് ഒന്നുമല്ലായിരുന്നു, എന്നാൽ ഇന്ന് അവരോടൊപ്പം ഞാൻ ഇല്ലാതെ ആയപ്പോഴാണ് ഓണത്തിന്റെയും വീടിന്റെയും ആനന്ദം എന്തെന്നു ഞാൻ അറിഞ്ഞത്. ഭക്ഷണത്തിനു ശേഷം പതിവുപോലെ ജോലിത്തിരക്കുകൾ, ഒന്നും ഓർക്കാൻ തന്നെ സമയം ഉണ്ടായിരുന്നില്ല.


ജോലി ചെയ്തുതീർത് ഓഫീസിൽ നിന്ന് ഇറങ്ങി ഡ്രൈവ് ചെയ്തു വീട്ടിൽ എത്തി. കല്യാണിയമ്മ വിളമ്പിയ ഭക്ഷണം കഴിച് വീണ്ടും ബെഡിലേക്. ഉറങ്ങും മുൻപ് ഫോണിൽ ഇന്ന് എടുത്ത കുറെ ഫോട്ടോസ് പോസ്റ്റ് ചെയ്തു " ഫാബുലസ് ഓണം ഫങ്ക്ഷന് ഇൻ ഓഫീസ് വിത്ത് മൈ കോളേക്ക് ". അങ്ങനെ ഒരു തിരുവോണം പതിവ് ദിവസത്തെ പോലെ കടന്നുപോയി. കണ്ണുകൾ അടച് ഉറങ്ങാൻ കിടക്കുമ്പോഴും പാടത്തും പറമ്പിലും പോയി പൂപറിച്ഛ് പൂക്കളമൊരുക്കിയ ഒരു കുട്ടികാലത്തെ ഞാൻ സ്വപ്നം കണ്ടു.


ചിഞ്ചു സി എസ്

Comments

Popular posts from this blog

അവൾ

ഒറ്റപ്പെട്ട ആദ്യനാൾ

ചിഞ്ചു