അവന്റെ മറുപടിയാണ് എന്റെ ജീവിതം

അവന്റെ മറുപടിയാണ് എന്റെ ജീവിതം:


പ്രൊജക്റ്റ് മീറ്റിംഗിനിടെ വന്നുകൊണ്ടിരുന്ന കാൾ പലതവണ കട്ട് ചെയ്തു. ഒടുക്കം മീറ്റിംഗ് റൂമിൽനിന്നു പുറത്തിറങ്ങി കാൾ എടുത്തു, അമ്മയായിരുന്നു. നാട്ടിൽ നിന്നു അമ്മയുടെ കാൾ പതിവുള്ളതാണെകിലും ഇന്നത്തേത് പതിവ് വിളിക്കുന്ന സമയത്തിൽനിന്നു വ്യത്യസ്തമായിരുന്നു." ഇന്ന് ചൊവ്വാഴ്ചയാണെന്നു എനിക്ക് അറിയാം അമ്മ, ഞാൻ സമയത്തിന് എത്തിക്കൊള്ളാം " എന്ന് പറഞ് കാൾ കട്ട് ചെയ്തു. ജോലി തിരക്ക് കാരണം അകെ ഒരു തലവേദന ആണ്. സുമതിയെ വിളിച് ഓഫീസിനു താഴെയുള്ള കോഫി ഹൗസിൽ പോയി ഒരു ചായക്ക് ഓർഡർ ചെയ്തു. സുമതി എന്റെ സഹപ്രവർത്തക ആണ്, വളരെ നല്ല സ്വഭാവമാണ്. സുമതിയുമൊത് ഒരു ചായ ഇടക്ക് പതിവുള്ളതാണ്.

ജോലികിട്ടിയ അന്ന് തുടങ്ങിയതാണ് വീട്ടിൽ കല്യാണകാര്യങ്ങൾ പറയാൻ. നല്ല ഒരു പൊസിഷനിൽ എത്തീട്ടു മതി എന്ന് പറഞ് പിടിച്ചു നിന്നു. കമ്പനി സ്വിച്ച് ചെയ്ത് നല്ല ഒരു പാക്കേജ് ആയതോടെ ഇഷ്ടമല്ലെകിലും ഞാൻ കല്യാണത്തിന് സമ്മതം മൂളി.

ആദ്യ പെണ്ണുകാണൽ ഞാൻ ഒരിക്കലും മറക്കില്ല. ലീവ് എടുത്ത് ശനിയാഴ്ച രാവിലെ തന്നെ വീട്ടിലെത്തി. 10 മണിക്ക് അവർ വരും മുൻപ് തന്നെ കുളിച്ച ഒരുങ്ങി നിന്നു. സാരിയെടുത്തു ആഭരണങ്ങൾ അണിഞ് മുല്ലപ്പൂ ചൂടി, ഛേ വളരെ ബോറൻ ഏര്പ്പാട് തന്നെ. എന്നാലും ഒന്നും പറയാതെ അമ്മ പറയുന്നതിനൊക്കെ നിന്ന് കൊടുത്തു. അത്ര നേരം ടെൻഷൻ ഒന്നും ഇല്ലായിരുന്നെകിലും ചെക്കനും കൂട്ടരും എത്തി എന്ന് കേട്ടപ്പോൾ ഹൃദയമൊന്നു പിടഞ്ഞു എന്നുള്ളത് സത്യം തന്നെ. കണ്ണാടിയുടെ മുന്നിൽ നിന്ന് മാറാൻ തോന്നിയില്ല. ചായ ഗ്ലാസ്സുമായി വരാൻ അച്ഛൻ പറഞ്ഞപ്പോൾ അതുവരെ കേൾകാതിരുന്ന ഹൃദയമിടുപ്പ് എനിക്ക് നല്ലോണം കേൾക്കാമായിരുന്നു. ടെൻഷൻ കാരണം ചെക്കന്റെ മുഖത് നോക്കിയോ എന്ന് തന്നെ സംശയമാണ്. അപ്പോഴാണ് അമ്മാവന്റെ വക കേട്ടുമടുത്ത ഒരു സിനിമ ഡയലോഗ് " ഇനി ചെക്കനും പെണ്ണും ഒന്ന് സംസാരിക്കട്ടെ". ഫുൾ പ്രിപ്പേഡ് ആണ് ഞാൻ എങ്കിലും മുറിയിലേക്ക് ചെക്കൻ കയറി വന്നതോടെ മനസ് ഒരു വെള്ളക്കടലാസുപോലെ ശൂന്യമായി. ഒന്നും ചോദിക്കാതെയും പറയാതെയും തന്നെ 5 മിന്റ് കടന്നു പോയി. ഇടം കണ്ണിട്ടു ചെക്കനെ രണ്ടുമൂന്നു തവണ നോക്കിയെകിലും മുഖം വെൿതമായി കാണാൻ ഒത്തില്ല. ചെക്കനും കൂട്ടരും പടിയിറങ്ങി പോയപ്പോളാണ് തന്റെ ഹൃദയമിടുപ്പ് നോർമൽ ആയത്. എന്താണ് അന്ന് തനിക്കു പറ്റിയത്, തന്റെ ധര്യവും ചുറുചുറുക്കും ഒകെ എവിടെയാണ് പോയതെന്ന് തനിക്കു ഇന്നും അറിയില്ല. ജാതകപൊരുത്തമില്ലായിമ കാരണം ആ ആലോചന മുടങ്ങിയെകിലും, ആ ദിവസത്തെ ടെൻഷൻ ഇന്നും ഒരു ഓർമയാണ്.

ഒരുപാട് പെണ്ണുകാണലുകൾ പിന്നെയും എന്റെ ജീവിതത്തിൽ നടന്നു.ഇപ്പോൾ അതൊരു രൃറ്റീൻ വർക്ക് ആണ്. വെള്ളിയാഴ്ച വീട്ടിലേക്കു തിരിക്കുക, ശനിയാഴ്ച ഒരു ചടങ്ങായി പെണ്ണുകാണൽ, ഞാറാഴ്ച മടക്കം. ഒരുപാട് പേരെ കണ്ടെകിലും ആരുടെയും മുഖം ഓർമയിൽ വരുന്നില്ല. ജാതകപൊരുത്തമില്ലായിമ, ശ്രിതനപ്രശ്നം, പൊക്കക്കുറവ്, നിറകുറവ് അങ്ങനെ പല കാരണങ്ങൾ കൊണ്ടും എല്ലാം മുടങ്ങിക്കൊണ്ടിരുന്നു. സത്യം പറഞ്ഞാൽ മനസിന് ഒരു മരവിപ്പ് കയറിത്തുടങ്ങിയിരുന്നു. ചിലപ്പോൾ തോന്നും ജാതകം പൊരുത്തമുണ്ടോ എന്ന് നോക്കിയശേഷം കാണാൻ വന്നാൽ പോരെ എന്ന്. സ്രീധനം കിട്ടുമോ എന്ന് അനേഷിച്ചശേഷം കെട്ടിയെടുത്തൂടെ ഇവർക്കൊക്കെ എന്ന്. പറഞ്ഞിട്ട് എന്ത് കാര്യം കാലം എത്ര മാറിയെകിലും ഈ ചടങ്ങിന് മാത്രം അത്ര വലിയ മാറ്റം വന്നതായി തോന്നുന്നില്ല, ഇനി വരുമെന്നും കരുതുന്നില്ല.

അങനെ ആ ദിവസം വന്നെത്തി, എന്നതേ പോലെ അണിഞ്ഞൊരുങ്ങി നിന്നു. ചായകൊടുത്തപ്പോഴാണ് ശ്രദ്ധിച്ചത് ചെക്കൻ ഇല്ല എന്നുളത്. വളരെ നന്നായി എന്ന് മനസ്സിൽ തോന്നി, ഇന്നൊരു നാണംകുണുങ്ങി അഭിനയം ഒഴിവാകാമലോ. ചെക്കന്റെ അമ്മ ഇറങ്ങാൻ നേരത് കുട്ടിയെ എനിക്ക് ഇഷ്ടമായി അവനും ഇഷ്ടമാകുമെന്നു കരുതുന്നു, നാളെ ഫോണിലൂടെ വിവരം അറിയിക്കാമെന്ന് പറഞ്ഞു. എന്തായാലും ഒരു പ്രതീക്ഷക്ക് വകയുണ്ട് എന്ന് അച്ഛൻ അമ്മയോട് പറഞ്ഞു. ജാതകവും ശ്രീതനവും മറ്റെല്ലാ കാര്യങ്ങൾക്കും ഒരു ധാരണയായിരുന്നു. ഇനി ചെക്കന്റെ സമ്മതം മാത്രം ബാക്കിയാണ്. ചെക്കന്റെ ഫോട്ടോ അപ്പോഴാണ് അമ്മ എന്നെ കാണിക്കുന്നത്. ഫോട്ടോ കണ്ടപ്പോൾ എനിക്കും ആളെ ഇഷ്ട്ടപെട്ടു, എനിക്ക് ചേരുന്ന ശരീരപ്രകൃതവും നിറവുമായിരുന്നു. എല്ലാം ഈശ്വരനിൽ അർപ്പിച്ച ഉറങ്ങാൻ കിടന്നപ്പോഴും ഫോട്ടോയിലെ ചിത്രം സ്വപ്നത്തിൽ തെളിഞ്ഞു. രാവിലെ മുതൽ വരുന്ന ഓരോ ഫോൺ കാളിലും പ്രതീക്ഷയുടെ ഒരു തീനാളം എന്റെ ഉള്ളിലും നിറഞ്ഞു. സന്ധ്യക്ക് പച്ചക്കറിയുമായ് വന്നപ്പോഴാണ് അച്ഛൻ പറഞ്ഞത് ചൊവ്വാഴ്ച നിന്റെ ഓഫീസിനു താഴെയുള്ള കോഫി ഹൗസിൽ വച് കാണാമെന്നു ചെക്കൻ അറിയിച്ചിട്ടുണ്ടെന്ന്.

സുമതി തോളിൽ തട്ടി " സ്വപ്നം കണ്ടത് മതി, ദാ വരുന്നു നിന്റെ ആള്, ഞാൻ പോവുകയാണ് ഓൾ ദി ബെസ്ററ്" എന്ന് പറഞ്ഞപ്പോഴാണ് യാഥാർത്ഥ്യത്തിലേക്കു ഞാൻ തിരിച്ചെത്തിയത്. സുമതിയുമായി കോഫി ഹൗസിൽ വന്നത് മറന്നുപോയിരുന്നു. ഫോട്ടോയിൽ കണ്ട അതെ രൂപം എന്റെ അടുത്തേക്ക് വന്ന് ലേറ്റ് ആയതിനു ക്ഷമാപണം നടത്തി. ആ രൂപത്തിന്റെ മറുപടിയാണ് എന്റെ ജീവിതം.


ചിഞ്ചു സി എസ്

Comments

Popular posts from this blog

അവൾ

ഒറ്റപ്പെട്ട ആദ്യനാൾ

ചിഞ്ചു