കാരമുള്ള്

കാരമുള്ള്:


മാസങ്ങൾക്കുശേഷം കുറച്ചുനാൾ ലീവ് കിട്ടിയപോൽ നാട്ടിലേക്കു ഓടി.എന്നത്തേയും പോലെ ഇന്നും ഒരു ലക്ഷ്യം മാത്രം, കുശാലമായ അമ്മയുടെ ഭക്ഷണം.സത്യം പറഞ്ഞാൽ ജോലിക്ക് പോകുംമുമ്പേ അമ്മയുടെ ഭക്ഷണത്തിനു നൂറ്‌ കുറ്റങ്ങൾ പറഞ്ഞിരുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ അമ്മ എന്ത് ഉണ്ടാക്കിത്തന്നാലും ഒടുക്കത്തെ രുചിയാണ്.

അടുത്ത ലക്ഷ്യം കറക്കം തന്നെ, കൂട്ടുകാരിയെ കാണാൻ, ഒന്നും വാങ്ങാൻ ഇല്ലെകിലും ടൗണിൽ ഒരു കറക്കം. വണ്ടി ഓടിക്കാൻ അറിയാത്തതുകൊണ്ട് കറക്കം ഒകെ ബസിൽ തന്നെയാണ്. അങ്ങനെ പോയി വരുമ്പോൾ ആണ് അദ്ദേഹത്തെ പരിചയപ്പെട്ടത്.ബസ് കാത്തുനിന്ന് ബോർ അടിച്ചപ്പോഴാണ്, എന്നാ അദ്ദേഹത്തോട് ചുമ്മാ കുശലം ചോദിക്കാം എന്ന് കരുതിയത്.

വാച്ച് ഉണ്ടായിരുന്നില്ല കൈയിൽ, രണ്ടുകൈയിലും എനിക്ക് ഇഷ്ടപെട്ട കുപ്പിവളകൾ, ഫോൺ ആണേ ബാഗിൽ ആണ്. ഇതു തന്നെ അവസരം, സമയം എന്തായി എന്ന് ചോദിച്ചു തുടങ്ങാം, അങ്ങനെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു:

"സമയം എത്രയായി ചേട്ടാ, കുറെ നേരമായല്ലോ നിക്കുന്നു ഇന്ന് ഇനി ബസ് സമരം വല്ലതുമാണോ?".

"സമരം ഒന്നും ഉള്ളതായി പറഞ്ഞു കേട്ടില്ല,ഉണ്ടാകാനും അതികം സമയം ഒന്നും വേണ്ടല്ലോ,ഞാനും കുറെ നേരമായി നിക്കുന്നു ബസ് ഒന്നും ഇതുവരെ വന്നിട്ടില്ല, സമയമാണേ ഒന്നാകാനായി".

ഒരു ചോത്യത്തിനു ഞാൻ പ്രതിഷിച്ച പോലെ തന്നെ കുറെ ഉത്തരങ്ങൾ.ഇതു നാട്ടിൻ പുറത്തെ മാത്രം പ്രത്യേകതയാണ്, ഞാനും മറുപടി കൊടുക്കാൻ തയാറായി.

"ഓ! അപ്പൊ ഒന്നാകാൻ ആയല്ലേ , വെറുതേയല്ല വയറിന്ന് ഒരു കരിയുന്ന മണം".

"ഇനിയും ലേറ്റ് ആയ പ്രശ്നമാണ് ഗുളിക കുടിക്കേണ്ട നേരം തെറ്റും, ഒരു ഓട്ടോ പോലും വരുന്നില്ലലോ എന്റെ ഈശ്വര".

"ഓ! അപ്പോ എന്റെ അച്ഛനെപ്പോലെ അസുഖങ്ങൾക്കൊന്നും ഒരു കുറവുമില്ലലെ."

പൊടുന്നനെ അദ്ദേഹത്തിന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു, കൂടുതൽ ഒന്നും ചോദിക്കാൻ ഉള്ള സമയം ലഭിക്കുംമുമ്പേ, ഓട്ടോക്ക് അദ്ദേഹം കൈ കാട്ടിരുന്നു.അധിക൦ രൂപ ആകും എന്ന് അറിയാകുന്നത് കൊണ്ട് ഞാൻ അത് കണ്ട ഭാവം നടിക്കാതെ ബസ് വരുന്ന വഴിക്കു നോക്കി നിന്നു. പക്ഷെ അദ്ദേഹം എന്നെ മറന്നില്ല,

" വരൂ കുട്ടി കയറിക്കോളൂ, വിശക്കുന്നുന്നലെ പറഞ്ഞെ."

"വിശപ്പുണ്ട് ചേട്ടാ, പക്ഷെ ഓട്ടോക് കൊടുക്കാൻ ഉള്ള രൂപ ഇല്ല."

"കയറുകുട്ടി,ഷോപ്പിങ്ങിന് മാറ്റിവെച്ചെന്ന് കുറച്ചു, സമയത്തിന് ഭക്ഷണം കഴിക്കാൻ ചിലവാക്കി എന്ന് കരുതി തെറ്റൊന്നുമിലാ".

ഒന്ന് ചമ്മിയൊന്ന് സംശയമാണ്, ഞാൻ ഷോപ്പിംഗിനു വന്നതാണ് എന്ന് എങ്ങനെ മനസിലായോ എന്തോ?.അങനെ അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ ഓട്ടോയിൽ കയറി.കുറച്ചു നേരം മൗനത്തിൽ മുഴങ്ങിയെകിലും, അദ്ദേഹം തന്നെ സംസാരിച്ചു തുടങി.

"എനിക്കല്ല മരുന്ന് മോൾക്കാണ്, ഉച്ചക്കുള്ള മരുന്നിനു സമയമായി,ഞാൻ ചെന്നിട്ടു വേണം എടുത്തു കൊടുക്കാൻ".

അറിയാതേ എന്റെ വായിൽ നിന്ന് അടുത്ത ചോദ്യവും വന്നു പോയി.

"മോൾക്കു എന്താണ് പറ്റിയത്, വീട്ടിൽ അപ്പോ ആരും ഇല്ലേ?".

ചോദ്യം ചോദിച്ച ശേഷമാണ് ഓർത്തത് വേണ്ടായിരുന്നു എന്ന്, പക്ഷെ എന്ത് ചെയ്യാൻ ആണ്.വാ വിട്ട വാക്കും,കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ ആകില്ലാന് ഉള്ള കാര്യം ഞാൻ മറന്നു പോയി. പക്ഷെ ഞാൻ പ്രതീഷിച്ച പോലെ അദ്ദേഹത്തിന്റെ മുഖത്തിനു ഭാവവ്യത്യാസം വന്നില്ല, തെല്ലും നിസാര മട്ടിൽ അദ്ദേഹം എനിക്ക് മറുപടി തന്നു.

"മോൾക്ക് കാൻസർ ആണ്, അഞ്ച്‌ വയസേ ഉള്ളു. എപോഴും അസുഖം കൂടും, നോക്കാൻ എപ്പോഴും അടുത്ത് ഒരാൾ വേണം, എപ്പോഴാണ് ആശുപതിയിലേയ്ക്ക് ഓടേണ്ടി വരുവാ എന്ന് ആർക്കും പറയാൻ ആകില്ല. എനിക്ക് കൂലി പണി ആയിരുന്നു, എപ്പോഴും ലീവ് എടുക്കുന്ന കാരണം ഇനി വരണ്ടാന്ന് പറഞ്ഞു. ഭാര്യക്ക് ഒറ്റക് നോക്കാൻ ആകില്ല ,അവൾക്കു മനക്കട്ടി കുറച്ചു കുറവാണ്, അവൾ ടൗണിൽ ഒരു കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ നിക്കുന്നാണ്, അകെ ഉള്ള വരുമാന൦ അതാണ്. എനിക്കും ഓട്ടോയിൽ പോകാൻ മോഹമുണ്ടായിട്ടല്ല, മരുന്നിന്റെ സമയം തെറ്റിയാൽ അകെ പ്രശ്നമാകും".

കൂടുതൽ ഒന്നും എനിക്ക് ചോതിക്കാൻ ആയില്ല, ആകെ ഒരു മരവിപ്പായിരുന്നു. എന്റെ സ്ഥലമെത്തിയപ്പോൾ ഞാൻ ഓട്ടോയിൽ നിന്ന് ഇറങ്ങി, അദ്ദേഹം ആദ്ദേഹത്തിന്റെ മോൾടെ അടുത്തേക്കും.

അഞ്ചുവയസുള്ള മോൾക്കു കാൻസർ ,എന്ത് കഴിച്ചിട്ടാണ്?. അതും പാവങ്ങളുടെ മക്കൾക്ക് എന്തുകൊണ്ടാണാവോ ഇങ്ങനെ വരുന്നത്.വീട് എത്തും വരെ എന്റെ മനസ്സിൽ ഒരു കാരമുള്ള് പോലെ,അദ്ദേഹത്തിന്റെ മുഖം തറച്ചു നിന്നു.ഒന്നും ചെയ്യാത്ത ഒരു സാധാരണ മനുഷ്യനെ പോലെ, ഞാൻ എന്റെ ജോലികളിലേക്ക് പതിയെ മാറി. അദ്ദേഹത്തിന്റ മുഖം പോലും ഞാൻ ഇപ്പോൾ മറന്നു കഴിജിരിക്കുന്നു.

ചിഞ്ചു സി എസ്

Comments

Popular posts from this blog

അവൾ

ഒറ്റപ്പെട്ട ആദ്യനാൾ

ചിഞ്ചു