നമ്മൾ ഭാഗ്യവാന്മാർ

നമ്മൾ ഭാഗ്യവാന്മാർ:


നാം എത്ര ഭാഗ്യവാന്മാരാണെന്നു എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?.

സ്വന്തമായൊരു വീട് ഇനിയും ചിട്ടപ്പെടുത്താൻ ആയിട്ടില്ല, ഒരു വണ്ടി, നല്ല വസ്ത്രങ്ങൾ ഒന്നും വാങ്ങാൻ ശമ്പളം തികയുന്നില്ല അപ്പോഴാണ് ഭാഗ്യവാന്മാർ എന്ന് പറയുന്നത് അല്ലെ?.

ശമ്പളം ക്രെഡിറ്റ്‌ ആകാൻ കാത്തിരിക്കുക ആണ് EMI കൊണ്ടുപോകാൻ, ഇതാണോ ഭാഗ്യം എന്നല്ലേ?.

മാസാവസാനം ആകുമ്പോയേക്കും എത്ര മുന്തിയ ശമ്പളം ഉള്ളവന്റെയും പോക്കറ്റ് കാലി, ഇതാണോ ഭാഗ്യം?.

എന്നാൽ ഞാൻ പറയുന്നു, ഈ അവസ്ഥയിലും നിങ്ങൾ ഭാഗ്യവാന്മാർ ആണെന്ന്, കാരണം നിങ്ങൾക്കു മൂന്നു നേരം കഴിക്കാൻ ഭക്ഷണം ഉണ്ട്, കിടന്നുറങ്ങാൻ ഒരു കട്ടിൽ ഉണ്ട്, ഒരു നല്ല കുടുംബം ഉണ്ട്. ഇതൊന്നും ഇല്ലാത്ത ഒരു അവസ്ഥയെകുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. ഇല്ല, കാരണം നമുക്ക് ഇതിനൊന്നും സമയം ഇല്ല. എനിക്കും ഉണ്ടായിരുന്നില്ല, നിങ്ങളെപോലെ.

എന്നാൽ ഏതൊരു മനുഷ്യനും ചിന്തിച്ചു പോകുന്ന ഒരു സ്ഥലത്തു ഞാൻ എത്തപ്പെട്ടു. എവിടെയാണന്നാലെ?. ആശുപത്രിയിൽ, വിചിത്രമായി തോന്നുന്നുണ്ടോ?.

പനിയെതുടർന്ന് ഒരു ആഴ്ചയോളം ആസ്പ്പത്രിയിലെ ഒരു അതിഥി ആകേണ്ടി വന്നു എനിക്ക്. ഒന്നും ചെയ്യാൻ ഇല്ല, മരുന്ന്, ഭക്ഷണം, ഉറക്കം ഇതു മാത്രം ജോലി. എന്നാൽ ഒരുപാട് സുഹൃത്തുക്കൾ, ഒരുപാട് അനുഭവങ്ങൾ, പ്രതിഷിക്കാത്തതും പ്രതീഷിച്ചതുമായ ഒരുപാട് കാഴ്ചകൾ ഞാൻ കണ്ടു.

പ്രായമായ അച്ഛനമ്മമാരെ അറപ്പോടും വെറുപ്പോടും പരിപാലിക്കുന്ന മക്കളെ, മരുമക്കളെ കണ്ടു.
അസുഗം മൂര്ച്ഛിച് മരണമടഞ്ഞവരെ കണ്ടു.
ആറു മക്കൾ ഉണ്ടായിട്ടും പണത്തിന്റെ പേരിൽ പന്ത് തട്ടുന്ന വൃദ്ധർ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന അച്ഛനെയും അമ്മയെയും കണ്ടു.
ഓട്ടിസം ബാധിച്ച തന്റെ പെങ്ങളെ മാറിൽ കിടത്തി കഥകൾ പറഞ്ഞ് ഉറക്കുന്ന ഒരു യുവതലമുറേയും ഞാൻ അതെ ആശുപത്രിയിൽ കണ്ടു.
ഇതുവരെ കണ്ടിട്ട് പോലുമില്ലാത്തവർ എന്റെ ആരെല്ലാമോ ആയത് നിമിഷങ്ങൾ കൊണ്ടായിരുന്നു. ഡിസ്ചാർജ് ആയപ്പോഴും പോരാൻ തോന്നിയില്ല അവിടുന്ന്, കാരണം കുറച്ചു ദിവസങ്ങൾ കൊണ്ട് ഞങ്ങൾ ഒരു കുടുംബമായിരുന്നു.

ആർക്കുവേണ്ടിയാണ് നാം പണത്തിന്റെ പിന്നാലെ ഓടുന്നത്?. വിവാഹം കഴിക്കാൻ ഇരിക്കുന്ന ഭർത്താവിനോ ഭാര്യക്കോ വേണ്ടിയോ?. ഇനിയും ജനിക്കാത്ത കുഞ്ഞുങ്ങൾക്കു വേണ്ടിയോ?. മറ്റുള്ളവരുടെ മുൻപിൽ പൊങ്ങച്ചം കാട്ടാനും, ആർഭാട ജീവിതം നയിക്കാനും, സ്വയം അഹകരിക്കാനും അല്ലാതെ ഈ പണം കൊണ്ട് സ്വന്തം ശരീരത്തിന് വേണ്ടിയെകിലും കുറച്ചു നല്ല പഴവര്ഗങ്ങള് എങ്കിലും നിങ്ങൾ കഴിച്ചിട്ടുണ്ടോ?.

ഒന്നോർക്കുക നമ്മുടെ മാതാപിതാക്കളെ പോലെ നമ്മളും ഒരുകാലത്ത് വൃദ്ധരാകും. രോഗങ്ങൾ ഒഴിഞ്ഞു പോകാത്ത ഒരു കാലം നമുക്കും വന്നു ചേരും. മൊബൈലിലെ ഗെയിംസ്സുകളോ, വാട്സ്ആപ്പ് ചാറ്റുകളോ അന്ന് നമുക്ക് തുണനല്കുമെന്നു തോന്നുന്നില്ല. "പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കുന്നു". നാമും ഒരുനാൾ പഴുത്തുവീഴുമെന്നു മറക്കാതിരിക്കുക.

ചിഞ്ചു സി എസ്

Comments

Popular posts from this blog

അവൾ

ചിഞ്ചു

ഒറ്റപ്പെട്ട ആദ്യനാൾ