ചിഞ്ചു

ചിഞ്ചു:


എന്ത് എഴുതണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് എന്റെ പേര് എന്റെ മനസിലേക് കടന്നു വന്നത് "ചിഞ്ചു". നിങ്ങളിൽ പലരും കേട്ടുമടുത്ത ഒരു പേരായിരിക്കണം ഇത്. എന്നാൽ ഇതാണ് എന്റെ യഥാർത്ഥ പേര് എന്ന് അറിയുമ്പോൾ നെറ്റി ചുളിക്കുന്നുണ്ടോ എന്ന് ഒരു തംശയം.

"ചിഞ്ചു" എന്ന് യഥാർത്ഥ പേരുള്ളവർ ഒരുപാട് പെരുകാണും. എന്നാൽ എന്റെ ഈ പേരിനുപിന്നിൽ ഒരു കഥ ഉണ്ട്. ചിഞ്ചു എന്ന പേര് എനിക്ക് തീരെ ഇഷ്ടമല്ല, ഒരിക്കെ ദേഷ്യംപിടിച് ഞാൻ അമ്മയോട് എന്തിനാണ് എനിക്കിപേരിട്ടത് എന്ന് ചോദിച്ചപ്പോഴാണ് ഇനി പറയാൻ പോകുന്ന ആ കഥ എനിക്ക് ലഭിച്ചത്.

ഒരു ഇരുപത് ഇരുപത്തഞ് വര്ഷങ്ങള്ക്കുമുന്പ് തൃശ്ശൂരിൽ കുന്നംകുളം എന്ന സസ്ഥലത്താണ് ഇത് സംഭവിച്ചത്. അന്ന് ഞാൻ തീരെ ചെറുപ്പമാണ്. എന്റെ ഒരു കസിൻ ഉണ്ട് മഹാവികൃതി ആണ്. മൂപ്പര് ആറിലോ ഏഴിലോ പടിക്കുന്നകാലം. അന്ന് വീട്ടിൽ അമ്മയുമായി അടിയുണ്ടാക്കിയാണ് കക്ഷി സ്കൂളിൽ പോയത്. ഇത് ഒരു പതിവായിരുന്നു, എന്നാൽ സ്കൂൾ വിട്ട് വീട്ടിലെത്തേണ്ട സമയം കഴിജിട്ടും കക്ഷി വീട്ടിൽ എത്തിയില്ല. അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ല. ലാൻഡ് ലൈൻ തന്നെ അപൂർവം ചില വീടുകളിലെ ഉള്ളൂ. ഏറെ നേരം കാത്തിരുന്നിട്ടും സ്കൂളിൽ പോയ ചെക്കനെ കാണുന്നില്ല. അമ്മയുടെ മനസ്സിൽ ആദി കയറി തുടങ്ങി. എവിടേലും കളിക്കാൻ പോയികാണുമെന്നു കരുതി.

ഏറെ നേരമായിട്ടും ചെക്കൻ വീട്ടിൽ എത്തിയില്ല. കാര്യങ്ങൾ കൈവിട്ടുപോയി എന്ന് മനസിലാക്കിയ അമ്മ അടുത്ത വീടുകളിൽ കാര്യം പറഞ്ഞു. അന്നൊക്കെ അപ്പുറത്തും ഇപ്പുറത്തും എല്ലാം നമ്മളുടെ ബന്ധുക്കൾ മാത്രം വാഴുന്ന കാലം. അങ്ങനെ കുട്ടിയെ കാണുന്നില്ല എന്ന വിവരം നിമിഷങ്ങൾ കൊണ്ട് നാട്ടിൽ മൊത്തം പാട്ടായി. ഒരു സംഗം കുടുംബക്കാരും നാട്ടുകാരും കൂടി അനേഷിക്കാൻ സ്കൂളിലേക്ക് പുറപ്പെട്ടു. സ്കൂളിൽ തിരക്കിയപ്പോൾ ഷൈൻ എന്ന് പേരുള്ള ഒരു കുട്ടി ആ സ്കൂളിൽ പടികുന്നിലത്രെ. എന്താ കാര്യമെന്നലേ, ഷൈൻ എന്നത് വീട്ടിൽ വിളിക്കുന്ന പേരാണ്. അത് തന്നെ കുടുംബക്കാരും നാട്ടുകാരും വിളിച്ചുതുടങ്ങി. കുട്ടിയുടെ യഥാർത്ഥ പേര് ആർക്കും തന്നെ അറിയില്ല എന്നതാണ് വാസ്തവം.

സന്ധ്യ കഴിജിട്ടും യൂണിഫോം ഇട്ടു ഒറ്റക്കുനടന്നുപോകുന്ന കുട്ടിയെ നാട്ടുകാർ ശ്രദ്ധിച്ചു. കുട്ടിയെ കൂടുതൽ ചോത്യം ചെയ്തപ്പോഴാണ് അറിയുന്നത് താൻ അമ്മയുമായി പിണങ്ങിയെന്നും, ഇനി വീട്ടിലേക്കു ഇല്ലന്നും, അടിതുള്ള അമ്മാവന്റെ വീടാണ് കുട്ടിയുടെ ലക്ഷ്യസ്ഥാനമെന്നും. ഒരുവിധത്തിൽ പറഞ്ഞ് സമാധാനിപ്പിച് നാട്ടുകാർ അവനെ വീട്ടിൽ എത്തിച്ചു.

ഈ വിവരങ്ങൾ ഫോണിലൂടെ അറിഞ്ഞ എന്റെ ഗൾഫിൽ ജോലിചെയ്തിരുന്ന അച്ഛൻ ഒരു തീരുമാനം എടുത്തെന്നു അമ്മപോലും അറിയുന്നത്, അച്ഛൻ നാട്ടിൽ വന്ന ശേഷമാണ്. നാട്ടിൽ വന്ന അച്ഛൻ ആരോടും ചോതിക്കപോലും ചെയ്യാതെ എന്റെ പേരുമാറ്റി. "ചിഞ്ചു" എന്ന് വീട്ടിൽ വിളിച്ചിരുന്ന പേര് അങ്ങ് യഥാർത്ഥ പേരാക്കി, കാരണം എന്റെ യഥാർത്ഥ പേരും ആർക്കും അറിയില്ലായിരുന്നു. അങ്ങനെ ഞാൻ ചിഞ്ചുവായി, ചിഞ്ചു ചെറുവത്തൂർ സണ്ണി അഥവാ ചിഞ്ചു സി എസ് ആയി.

ഇതിലെ കോമഡി എന്താന്നുവച്ചാൽ, ഇതിലെ മെയിൻ കഥാപാത്രമായ എന്റെ കസിൻ ഷൈൻ ചേട്ടന്റെ പേര് മാറ്റിയിട്ടുമില്ല, പുള്ളിക്കാരന്റെ യഥാർത്ഥപേര് ഇപ്പോഴും എന്താന്ന് ആർക്കും അറിയുകയുമില്ല.

ഇപ്പോൾ മനസിലായിലെ മറ്റുള്ളവരുടെ പേരുപോലും ചിലപ്പോൾ നമുക്കൊരു വിനയാകുമെന്നു. ഷൈൻ ചേട്ടാ എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു.

ചിഞ്ചു സി എസ്‌

Comments

Popular posts from this blog

അവൾ

ഒറ്റപ്പെട്ട ആദ്യനാൾ