Posts

തിരുവോണം ഒരു ഓർമ്മ

തിരുവോണം ഒരു ഓർമ്മ:അലാറം അടിക്കുന്നത് കേട്ടാണ് അവൾ കണ്ണ് തുറന്നത്, അലാറം സ്നൂസ് ചെയ്ത് അവൾ പിന്നെയും പുതപ്പിനടിയിലേക്കു വലിഞ്ഞു. മഞ്ഞുള്ള ഈ സ്റ്റംബർ മാസത്തിൽ തന്റെ തലോണയും കെട്ടിപിടിച് ഉറങ്ങാൻ അവൾ ആഗ്രഹിച്ചതിൽ തെറ്റു പറയാൻ ആകില്ല. അലാറം പിന്നെയും ചിലച്ചപ്പോൾ അവൾ എഴുനേറ്റു.

കണ്ണ് തുറന്നതും കണ്ടത് ചുമരിലെ കലണ്ടർ ആണ്. ഇന്ന് സ്റ്റംബർ 14 തിരുവോണം. പതിവുപോലെ അവൾ പ്രഭാതകൃതങ്ങൾ കഴിഞ് കുളിച് ഓഫീസിലേയ്ക്ക് പോകാൻ തയാറായി. ഷെൽഫിൽ നിന്ന് അവൾക്ക്പ്രിയപ്പെട്ട സെറ്റുസാരിയാണ് ഇന്നവൾ ഉടുത്തത്. കല്യാണിയമ്മ പതിവുപോലെ ദോശയും ചട്ണിയും വിളമ്പി. കല്യാണിയമ്മയുടെ നാട് തമിഴ്നാട്ടിലെ അമ്പത്തൂർ ആണ്. ഫ്ലാറ്റിന്റെ ഓണർ എനിക്കൊരു സഹായത്തിനു വേണ്ടി നിർത്തിയതാണ് കല്യാണിയമ്മയെ.

ദോശ കഴിച്ചു ഇറങ്ങി ലിഫ്റ്റിൽ കയറിയപ്പോൾ ഞാൻ കണ്ടത് മനം കവരുന്ന കാഴ്ചയായിരുന്നു.സെറ്റുസാരിയും മുല്ലപ്പൂക്കളും അണിഞ്ഞ കർണാടകം പെൺകുട്ടികൾ. എന്ത് രസമാണ് ആ കാഴ്ച. അവരുടെ സംസാരത്തുന്നു ഓഫീസിലെ ഓണം ഫങ്ക്ഷന് വേണ്ടിയാണെന്ന് മനസിലായി. ലിഫ്റ്റിൽ നിന്ന് ഇറങ്ങി കാറിലേക്ക് കയറുമ്പോഴാണ് അമ്മയുടെ കാൾ.എല്ലാ സങ്കടങ്ങളും മറച് സന്തോഷത്തോടെ അമ്മയ്ക്ക് “ഹാപ്പി ഓണം” വിഷ…

അവന്റെ മറുപടിയാണ് എന്റെ ജീവിതം

അവന്റെ മറുപടിയാണ് എന്റെ ജീവിതം:
പ്രൊജക്റ്റ് മീറ്റിംഗിനിടെ വന്നുകൊണ്ടിരുന്ന കാൾ പലതവണ കട്ട് ചെയ്തു. ഒടുക്കം മീറ്റിംഗ് റൂമിൽനിന്നു പുറത്തിറങ്ങി കാൾ എടുത്തു, അമ്മയായിരുന്നു. നാട്ടിൽ നിന്നു അമ്മയുടെ കാൾ പതിവുള്ളതാണെകിലും ഇന്നത്തേത് പതിവ് വിളിക്കുന്ന സമയത്തിൽനിന്നു വ്യത്യസ്തമായിരുന്നു." ഇന്ന് ചൊവ്വാഴ്ചയാണെന്നു എനിക്ക് അറിയാം അമ്മ, ഞാൻ സമയത്തിന് എത്തിക്കൊള്ളാം " എന്ന് പറഞ് കാൾ കട്ട് ചെയ്തു. ജോലി തിരക്ക് കാരണം അകെ ഒരു തലവേദന ആണ്. സുമതിയെ വിളിച് ഓഫീസിനു താഴെയുള്ള കോഫി ഹൗസിൽ പോയി ഒരു ചായക്ക് ഓർഡർ ചെയ്തു. സുമതി എന്റെ സഹപ്രവർത്തക ആണ്, വളരെ നല്ല സ്വഭാവമാണ്. സുമതിയുമൊത് ഒരു ചായ ഇടക്ക് പതിവുള്ളതാണ്.

ജോലികിട്ടിയ അന്ന് തുടങ്ങിയതാണ് വീട്ടിൽ കല്യാണകാര്യങ്ങൾ പറയാൻ. നല്ല ഒരു പൊസിഷനിൽ എത്തീട്ടു മതി എന്ന് പറഞ് പിടിച്ചു നിന്നു. കമ്പനി സ്വിച്ച് ചെയ്ത് നല്ല ഒരു പാക്കേജ് ആയതോടെ ഇഷ്ടമല്ലെകിലും ഞാൻ കല്യാണത്തിന് സമ്മതം മൂളി.

ആദ്യ പെണ്ണുകാണൽ ഞാൻ ഒരിക്കലും മറക്കില്ല. ലീവ് എടുത്ത് ശനിയാഴ്ച രാവിലെ തന്നെ വീട്ടിലെത്തി. 10 മണിക്ക് അവർ വരും മുൻപ് തന്നെ കുളിച്ച ഒരുങ്ങി നിന്നു. സാരിയെടുത്തു ആഭരണങ്ങൾ അണിഞ് മുല്ലപ്പൂ …

നമ്മൾ ഭാഗ്യവാന്മാർ

നമ്മൾ ഭാഗ്യവാന്മാർ:
നാം എത്ര ഭാഗ്യവാന്മാരാണെന്നു എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?.

സ്വന്തമായൊരു വീട് ഇനിയും ചിട്ടപ്പെടുത്താൻ ആയിട്ടില്ല, ഒരു വണ്ടി, നല്ല വസ്ത്രങ്ങൾ ഒന്നും വാങ്ങാൻ ശമ്പളം തികയുന്നില്ല അപ്പോഴാണ് ഭാഗ്യവാന്മാർ എന്ന് പറയുന്നത് അല്ലെ?.

ശമ്പളം ക്രെഡിറ്റ്‌ ആകാൻ കാത്തിരിക്കുക ആണ് EMI കൊണ്ടുപോകാൻ, ഇതാണോ ഭാഗ്യം എന്നല്ലേ?.

മാസാവസാനം ആകുമ്പോയേക്കും എത്ര മുന്തിയ ശമ്പളം ഉള്ളവന്റെയും പോക്കറ്റ് കാലി, ഇതാണോ ഭാഗ്യം?.

എന്നാൽ ഞാൻ പറയുന്നു, ഈ അവസ്ഥയിലും നിങ്ങൾ ഭാഗ്യവാന്മാർ ആണെന്ന്, കാരണം നിങ്ങൾക്കു മൂന്നു നേരം കഴിക്കാൻ ഭക്ഷണം ഉണ്ട്, കിടന്നുറങ്ങാൻ ഒരു കട്ടിൽ ഉണ്ട്, ഒരു നല്ല കുടുംബം ഉണ്ട്. ഇതൊന്നും ഇല്ലാത്ത ഒരു അവസ്ഥയെകുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. ഇല്ല, കാരണം നമുക്ക് ഇതിനൊന്നും സമയം ഇല്ല. എനിക്കും ഉണ്ടായിരുന്നില്ല, നിങ്ങളെപോലെ.

എന്നാൽ ഏതൊരു മനുഷ്യനും ചിന്തിച്ചു പോകുന്ന ഒരു സ്ഥലത്തു ഞാൻ എത്തപ്പെട്ടു. എവിടെയാണന്നാലെ?. ആശുപത്രിയിൽ, വിചിത്രമായി തോന്നുന്നുണ്ടോ?.

പനിയെതുടർന്ന് ഒരു ആഴ്ചയോളം ആസ്പ്പത്രിയിലെ ഒരു അതിഥി ആകേണ്ടി വന്നു എനിക്ക്. ഒന്നും ചെയ്യാൻ ഇല്ല, മരുന്ന്, ഭക്ഷണം, ഉറക്കം ഇതു മാത്രം ജോലി. എന്നാൽ ഒര…

ചിഞ്ചു

ചിഞ്ചു:
എന്ത് എഴുതണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് എന്റെ പേര് എന്റെ മനസിലേക് കടന്നു വന്നത് "ചിഞ്ചു". നിങ്ങളിൽ പലരും കേട്ടുമടുത്ത ഒരു പേരായിരിക്കണം ഇത്. എന്നാൽ ഇതാണ് എന്റെ യഥാർത്ഥ പേര് എന്ന് അറിയുമ്പോൾ നെറ്റി ചുളിക്കുന്നുണ്ടോ എന്ന് ഒരു തംശയം.

"ചിഞ്ചു" എന്ന് യഥാർത്ഥ പേരുള്ളവർ ഒരുപാട് പെരുകാണും. എന്നാൽ എന്റെ ഈ പേരിനുപിന്നിൽ ഒരു കഥ ഉണ്ട്. ചിഞ്ചു എന്ന പേര് എനിക്ക് തീരെ ഇഷ്ടമല്ല, ഒരിക്കെ ദേഷ്യംപിടിച് ഞാൻ അമ്മയോട് എന്തിനാണ് എനിക്കിപേരിട്ടത് എന്ന് ചോദിച്ചപ്പോഴാണ് ഇനി പറയാൻ പോകുന്ന ആ കഥ എനിക്ക് ലഭിച്ചത്.

ഒരു ഇരുപത് ഇരുപത്തഞ് വര്ഷങ്ങള്ക്കുമുന്പ് തൃശ്ശൂരിൽ കുന്നംകുളം എന്ന സസ്ഥലത്താണ് ഇത് സംഭവിച്ചത്. അന്ന് ഞാൻ തീരെ ചെറുപ്പമാണ്. എന്റെ ഒരു കസിൻ ഉണ്ട് മഹാവികൃതി ആണ്. മൂപ്പര് ആറിലോ ഏഴിലോ പടിക്കുന്നകാലം. അന്ന് വീട്ടിൽ അമ്മയുമായി അടിയുണ്ടാക്കിയാണ് കക്ഷി സ്കൂളിൽ പോയത്. ഇത് ഒരു പതിവായിരുന്നു, എന്നാൽ സ്കൂൾ വിട്ട് വീട്ടിലെത്തേണ്ട സമയം കഴിജിട്ടും കക്ഷി വീട്ടിൽ എത്തിയില്ല. അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ല. ലാൻഡ് ലൈൻ തന്നെ അപൂർവം ചില വീടുകളിലെ ഉള്ളൂ. ഏറെ നേരം കാത്തിരുന്നിട്ടും സ്കൂളിൽ പോയ ചെക്കനെ ക…

കാരമുള്ള്

കാരമുള്ള്:
മാസങ്ങൾക്കുശേഷം കുറച്ചുനാൾ ലീവ് കിട്ടിയപോൽ നാട്ടിലേക്കു ഓടി.എന്നത്തേയും പോലെ ഇന്നും ഒരു ലക്ഷ്യം മാത്രം, കുശാലമായ അമ്മയുടെ ഭക്ഷണം.സത്യം പറഞ്ഞാൽ ജോലിക്ക് പോകുംമുമ്പേ അമ്മയുടെ ഭക്ഷണത്തിനു നൂറ്‌ കുറ്റങ്ങൾ പറഞ്ഞിരുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ അമ്മ എന്ത് ഉണ്ടാക്കിത്തന്നാലും ഒടുക്കത്തെ രുചിയാണ്.

അടുത്ത ലക്ഷ്യം കറക്കം തന്നെ, കൂട്ടുകാരിയെ കാണാൻ, ഒന്നും വാങ്ങാൻ ഇല്ലെകിലും ടൗണിൽ ഒരു കറക്കം. വണ്ടി ഓടിക്കാൻ അറിയാത്തതുകൊണ്ട് കറക്കം ഒകെ ബസിൽ തന്നെയാണ്. അങ്ങനെ പോയി വരുമ്പോൾ ആണ് അദ്ദേഹത്തെ പരിചയപ്പെട്ടത്.ബസ് കാത്തുനിന്ന് ബോർ അടിച്ചപ്പോഴാണ്, എന്നാ അദ്ദേഹത്തോട് ചുമ്മാ കുശലം ചോദിക്കാം എന്ന് കരുതിയത്.

വാച്ച് ഉണ്ടായിരുന്നില്ല കൈയിൽ, രണ്ടുകൈയിലും എനിക്ക് ഇഷ്ടപെട്ട കുപ്പിവളകൾ, ഫോൺ ആണേ ബാഗിൽ ആണ്. ഇതു തന്നെ അവസരം, സമയം എന്തായി എന്ന് ചോദിച്ചു തുടങ്ങാം, അങ്ങനെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു:

"സമയം എത്രയായി ചേട്ടാ, കുറെ നേരമായല്ലോ നിക്കുന്നു ഇന്ന് ഇനി ബസ് സമരം വല്ലതുമാണോ?".

"സമരം ഒന്നും ഉള്ളതായി പറഞ്ഞു കേട്ടില്ല,ഉണ്ടാകാനും അതികം സമയം ഒന്നും വേണ്ടല്ലോ,ഞാനും കുറെ നേരമായി നിക്കുന്നു ബസ് ഒന്നും …

അവൾ

അവൾ:അവനവളെ ഇഷ്ടമായിരുന്നു.അതികഠിനമായ പ്രണയം, എന്നാൽ അവൾക്ക് അവനെ തീരെ ഇഷ്ടമായിരുന്നില്ല. എന്നും അവൻ കോളേജ് പഠിക്കൽ അവൾക്കായി കാത്തുനിൽക്കും. എന്നാൽ ഇത് അറിയുന്ന അവൾ കോളേജിൽ നിന്ന് വരാനും പോകാനും എന്നും ഓരോ ഊടുവഴികൾ കണ്ടു പിടിച്ചു കൊണ്ടിരുന്നു.

ഒരിക്കൽ ഞാനവളോട് ചോദിച്ചു. നിനക്ക് സത്യത്തിൽ അവനോട് വെറുപ്പ് തോന്നാൻ കാരണം എന്ത്?. അവൾക്കതിന് മറുപടിയില്ല. സത്യത്തിൽ സൗന്ദര്യം കൊണ്ടും സാമ്പത്തികം കൊണ്ടും അവർ നല്ല മാച്ച് തന്നെയായിരുന്നു. പോരാത്തതിന് അവർ അകന്ന ബന്ധുക്കളും ആയിരുന്നു. പരസ്പരം അറിയാവുന്ന നല്ല അടുപ്പമുള്ള കുടുംബങ്ങൾ. അവൾ അവനെ പ്രേമിക്കുന്നതിൽ എനിക്ക് എതിർപ്പൊന്നും ഇല്ലായിരുന്നു. എന്തുകൊണ്ടോ അവൾക്ക് അവനെ ഒട്ടുംതന്നെ ഇഷ്ടമല്ലായിരുന്നു.

ഒരിക്കൽ അവളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ അവനെ വഴക്ക് പറയുകയുമുണ്ടായി. പിന്നീട് അവനെ കോളേജിൽ കണ്ടില്ല. ഒരുപക്ഷേ അവൻ ദോഹയിലേക്ക് മടങ്ങി ഇരിക്കും, അവിടെയാണ് അവൻ ജോലിചെയ്തിരുന്നത്.

കോളേജ് പഠനം പൂർത്തിയാക്കി ഞാൻ ഭേദപ്പെട്ട ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. അപ്പോഴാണ് യാദൃശ്ചികമായി അവളുടെ കോൾ വന്നത്. വിവാഹ വിരുന്ന് തന്നെ വിഷയം. സുമുഖനും സുന്ദരനുമായ ഒരു ചെറുപ്പക്കാരൻ…

ഒറ്റപ്പെട്ട ആദ്യനാൾ

ഒറ്റപ്പെട്ട ആദ്യനാൾ:
ഇങ്ങനെ ഒരു അനുഭവം നിങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകും. എന്നെ സംബധിച്ചിടത്തോളം ഇങ്ങനെ ഒരു ദിവസം കടന്നു വരുമെന്ന് ഞാൻ പ്രതിഷിച്ചേ ഇല്ലായിരുന്നു . പ്ലസ് ടു ജീവിതം അവസാനിച് ഞാൻ കോളേജിൽ ചേരാൻ പോകുന്നു, അതും ഞാൻ ഇതു വരെ കണ്ടിട്ടില്ലാത്ത ബാംഗ്ലൂർ .

ചെറുപ്പം തൊട്ടേ അച്ഛനമ്മമാരെ വിട്ട് നിൽക്കാൻ ഞാൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ല . തൊട്ടടുത്താണ് എന്റെ അമ്മമ്മയുടേ വീട് എങ്കിലും ഞാൻ അമ്മയോടൊപ്പം അല്ലാതെ അവിടെ പോയി നിൽക്കാറില്ല . അമ്മമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, എന്നാലും അച്ഛനെയും അമ്മയെയും വിട്ട് ഒറ്റക്ക്നിൽക്കാൻ ഞാൻ എന്നും ഭയപ്പെട്ടിരുന്നു. അമ്മമ്മയുടെ കൈയിൽ തൂങ്ങിഎന്റെ അനിയത്തി ഓണക്കാല അവധിക്കു പോകുമ്പോഴും ഞാൻ അമ്മയുടെ സാരി തുമ്പിൽ നിന്ന് പിടി വിട്ടിരുന്നില്ല . മോശമില്ലാത്ത മാർക്കോടെ പ്ലസ് ടു പാസ് ആയപ്പോൾ ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് ഞാൻ പ്രതിഷിച്ചില്ല. കോളേജിൽ നിന്നും കാൾ വന്നിരിക്കുന്നു , മറ്റന്നാൾ മുതൽ ക്ലാസ് തുടങ്ങും. നാളെ തന്നെ പോയി ഹോസ്റ്റലിൽ ചേരേണ്ടതുണ്ട് . അത്രയും നേരം ചിരിച്ചു നിന്ന എന്റെ മുഖത് വേഗം വിഷാദം നിറഞ്ഞു. അച്ഛൻ വന്ന് എന്നോട് നിനക്ക് ആവിഷമുള്ളത് എടുത്ത് ബ…